കുവൈറ്റ്‌ സിറ്റി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന കുടുംബ ധ്യാനം - ഇമ്പം 2025 ഈ വർഷവും ദൈവഹിതമായാൽ ഫെബ്രുവരി മാസം 14, 15 തീയതികളിൽ വൈകുന്നേരം 6.30ന് ശ്ലോമോ ഹാൾ, അബ്ബാസിയയിൽ വെച്ച് നടത്തുവാനായി തീരുമാനിച്ചിരിക്കുന്നു.

ഇമ്പം 2025 ന് കുടുംബ ധ്യാന യോഗങ്ങളിലെ നിറ സാന്നിധ്യവും, ധ്യാന ഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാട് അച്ചൻ ധ്യാനത്തിന് നേതൃത്വം നൽകുന്നതാണ്.

ഇമ്പം 2025 എന്ന കുടുംബ ധ്യാനയോഗത്തിലേക്കു എല്ലാ പ്രിയപ്പെട്ടവരും പ്രാർത്ഥനാപൂർവ്വം കടന്നുവരണമേ..