സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന ക്യാമ്പില്‍ ബൈബിള്‍ പഠനം, ഗെയിംസ്, മുസിക്കല്‍, കള്‍ച്ചറല്‍ പ്രോഗ്രാംസ് എന്നിവ ഉണ്ടായിരിക്കും

സെപ്റ്റംബര്‍ 20, 21 തീയതികളില്‍ കുവൈറ്റ്‌ സിറ്റി മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. യുവജനങ്ങള്‍ ക്രിസ്തുവില്‍ എന്നതാണ് തീം. റവ. ജോര്‍ജി വര്‍ഗീസ്, റവ. ജിജോ തങ്കച്ചന്‍ എന്നിവര്‍ നേത്രുതം നല്‍കും. ബൈബിള്‍ പഠനത്തിനു പുറമേ ഗെയിംസ്, മുസിക്കല്‍ സെഷന്‍, കള്‍ച്ചറല്‍ പ്രോഗ്രാംസ് എന്നിവ ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണം ആയിരിക്കും.