2016-17 വര്‍ഷത്തെ 'ഓപ്പണ്‍ ബുക്ക്‌ പരീക്ഷ' യില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ഉള്ള ട്രോഫി ആരാധനയ്ക്ക് ശേഷം വിതരണം ചെയ്തു

കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 2016-17 വര്‍ഷത്തെ 'ഓപ്പണ്‍ ബുക്ക്‌ പരീക്ഷ' യില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ഉള്ള ട്രോഫി ആരാധനയ്ക്ക് ശേഷം വിതരണം ചെയ്തു. ഒന്നാം സമ്മാനം ശ്രിമതി. ആനി പ്രസാദ്‌, രണ്ടാം സമ്മാനം ശ്രിമതി. ജിന്‍സി എബ്രഹാം, മൂന്നാം സമ്മാനം കുമാരി രൂത്ത് സാറാ ഫിലിഫ് എന്നിവര്‍ കരസ്ഥമാക്കി.

ഡോ. എം എം തോമസ്‌ എഴുതിയ നവ മാനവികതയുടെ പ്രവാചകന്‍ എന്ന പുസ്തകം ആയിരുന്നു പരീക്ഷക്കായി തിരഞ്ഞെടുത്തത്. റവ. ജോര്‍ജി വര്‍ഗീസ്‌, റവ. ബിജു സാം എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.