മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ ഗള്‍ഫ് യൂത്ത് കോണ്‍ഫറന്‍സിന് ഒമാന്‍ മാര്‍ത്തോമ്മാ ഇടവക ആതിഥ്യം വഹിക്കും

മസ്‌കത്ത്∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ ഗള്‍ഫ് യൂത്ത് കോണ്‍ഫറന്‍സിന് ഒമാന്‍ മാര്‍ത്തോമ്മാ ഇടവക ആതിഥ്യം വഹിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിന്റെ പ്രവര്‍ത്തോനോദ്ഘാടനം റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ നടത്തി. 'അതിരുകള്‍ കവിയുന്ന ദൈവസ്‌നേഹം' എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയം.

ഇടവക വികാരിയും സമ്മേളന ചെയര്‍മാനുമായ റവറന്റ് ജാക്‌സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ചിന്താവിഷയം അവതരിപ്പിച്ചു. ലോഗോ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗിസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. വെബ്‌സൈറ്റ് പ്രകാശനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് നിര്‍വ്വഹിച്ചു