കണ്‍വെന്‍ഷനായി പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നാളെ രണ്ടുമണിക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്

നൂറ്റിഇരുപത്തിരണ്ടാമത് മാരാമണ്‍ കണ്‍വെന്‍ഷനായി പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നാളെ രണ്ടുമണിക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്. മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 

കോഴഞ്ചേരി പാലത്തിനുതാഴെ പമ്പാ മണപ്പുറത്ത് കണ്‍വെന്‍ഷന്‍ നഗറിലെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള താല്‍ക്കാലിക പാലങ്ങളുടെ നിര്‍മാണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. പാലത്തിന്‍റെ ഇരുകരകളിലും മണല്‍ചാക്കുകള്‍നിരത്തിക്കഴിഞ്ഞു. പതിവുരീതിയില്‍ ഓലകൊണ്ട് നിര്‍മിച്ച പ്രധാന പന്തലില്‍ അവസാനവട്ട മിനുക്കുപണികളാണ് പുരോഗമിക്കുന്നത്. ശബ്ദസംവിധാനം, വെളിച്ചം, കുടിവെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കിക്കഴിഞ്ഞു.