2017 ജനുവരി 19, 20 തിയ്യതികളിള്‍ അബ്ബാസിയ ശ്ലോമോ ഹാള്ളില്‍ വൈകിട്ട് 7.00 മുതല്‍ 9.00 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്


കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കുടുംബപ്രചോദന ധ്യാനം സംഘടിപ്പിക്കുന്നു. 2017 ജനുവരി 19, 20 തിയ്യതികളിള്‍ അബ്ബാസിയ ശ്ലോമോ ഹാള്ളില്‍ വൈകിട്ട് 7.00 മുതല്‍ 9.00 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

പിതാവായ ദൈവത്തിന്‍റെ സ്നേഹപദ്ധതിയുടെ ജീവിക്കുന്ന പ്രതീകമായ കുടുംബ ജീവിതത്തില്‍ "ദൈവസ്‌നേഹത്തിന്റെ തണലിൽ നിലനില്കുവാന്‍ വേണ്ട പ്രചോദനം" നല്‍കുക എന്നതാണ് "ഇമ്പം-2017" ന്റെ മുഖ്യ ലക്‌ഷ്യം.

ദമ്പതികള്‍, വിവാഹത്തിനായി തയ്യാറെടുക്കുന്നവര്‍, മുതിര്‍ന്ന കുട്ടികള്‍ എന്നിവരെ ആണ് സംഘാടകര്‍ മുഖ്യ ശ്രോതാക്കള്‍ ആയി പ്രതീക്ഷിക്കുന്നത്.

സ്വത സ്വിദ്ധവും ,ലളിതവുമായ അവതരണ ശൈലിയിലുടെ മനുഷ്യനെ ദൈവ സന്നിധിയിലേക്ക് അടുപ്പിക്കുന്ന അച്ചന്‍ അറിയപെടുന്ന വാഗ്മിയും വചനപ്രഘോഷകനും കൂടിയാണ് . ഇടുക്കി ജില്ലയിലെ തോവാള സ്വദേശിയായ ഫാദര്‍ ജോസഫ്‌ പുത്തന്‍പുരക്കല്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കിടയില്‍ , കുടുംബബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ദൌത്യം ഏറ്റെടുത്തുകൊണ്ട് സുവിശേഷ പ്രസംഗം നടത്തുമ്പോള്‍ ആയിരകണക്കിന് ആളുകളാണ് ജാതി മത ഭേദമെന്യേ ഇതില്‍ പങ്കെടുക്കുന്നത് .

DIRECTION MAP